ലബനാനിൽ ആക്രമണം നടത്തിയാൽ പരിധികളോ ഇല്ലാത്ത യുദ്ധം നേരിടേണ്ടിവരുമെന്ന് ഹിസ്ബുല്ല


ബൈറൂത്: ഹിസ്ബുല്ലക്കെതിരെ വിപുലമായ ആക്രമണത്തിന് ഇസ്രായേൽ ഒരുങ്ങുന്നുവെന്ന  റിപ്പോർട്ടുകൾക്കിടെ ഇസ്രായേലിന് മുന്നറിയിപ്പുമായി ഹിസ്ബുല്ല നേതാവ് ഹസൻ നസറുല്ല രംഗത്ത്. ലബനാനിൽ ആക്രമണം നടത്തിയാൽ  നിയമങ്ങളോ പരിധികളോ ഇല്ലാത്ത  യുദ്ധം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പുനൽകി.ആക്രമണത്തിന് സൈപ്രസ് ഇസ്രായേലിനെ സഹായിച്ചാൽ സൈപ്രസിനെയും ഹിസ്ബുല്ല ലക്ഷ്യവെക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ലബനാനിനെ ആക്രമിക്കാൻ സൈപ്രസിന്റെ വിമാനത്താവളങ്ങളും സൈനിക താവളങ്ങളും  തുറന്നുനൽകിയാൽ  സൈപ്രസും യുദ്ധത്തിൽ ഭാഗഭാക്കാവുന്നതായി കണക്കാക്കും. ഹിസ്ബുല്ല സൈപ്രസും ലക്ഷ്യമിടും − അദ്ദേഹം പറഞ്ഞു.

അതേസമയം,  സൈനിക സംഘർഷങ്ങളിൽ ഭാഗഭാക്കാകില്ലെന്ന്  സൈപ്രസ് പ്രസിഡന്റ്   നിക്കോസ് ക്രിസ്‌റ്റൊഡൗലിഡ്സ് പറഞ്ഞു. 

article-image

ാിേ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed