അനീഷ് അൻവറിന്റെ സർവൈവൽ ത്രില്ലർ 'രാസ്ത' ജനവരി 5ന് തിയറ്ററുകളിലെത്തും


മരുഭൂമിയിലെ ജീവിത പശ്ചാത്തലത്തിൽ അലു ഇന്റർനാഷണൽ ഫിലിംസിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിച്ച് യുവസംവിധായകരിൽ ശ്രദ്ധേയനായ അനീഷ് അൻവർ സംവിധാനം ചെയ്യുന്ന 'രാസ്ത' ജനവരി 5ന് തിയറ്ററുകളിലെത്തും. സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ഗ്രാൻഡ് ഫാദർ എന്നീ ചിത്രങ്ങൾക്ക് ശേഷം അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'രാസ്ത'. ഇരുന്നൂറിലധികം പരസ്യ ചിത്രങ്ങൾ ഒരുക്കിയ ആഡ് ഫിലിം മേക്കർ കൂടിയാണ് അനീഷ് അൻവർ.

പ്രണയവും പ്രതീക്ഷയും പ്രതിബന്ധങ്ങളും നിറഞ്ഞ ജീവിത മുഹൂർത്തങ്ങളും കോർത്തിണക്കികൊണ്ട് ഷാഹുലും ഫായിസ് മടക്കരയും ചേർന്നെഴുതിയ തിരകഥയിൽ നായകനായി സർജാനോ ഖാലിദും നായികയായി അനഘ നാരായണനുമാണ് അഭിനയിക്കുന്നത്. ഇവർക്കൊപ്പം ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

റുബിൽ ഖാലി എന്ന മരുഭൂമിയിൽ അകപ്പെട്ട മനുഷ്യർ അവിടെ നിന്ന് നടത്തുന്ന അതിജീവന ശ്രമങ്ങളാണ് സിനിമയുടെ മുഖ്യപ്രമേയം. ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ഒമാനിലെ മസ്ക്കറ്റ്, ബിദിയ എന്നീ സ്ഥലങ്ങളിൽ നിന്നാണ് ചിത്രീകരിച്ചത്. 

article-image

വിഷ്ണു നാരയൺ ഛായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം അഫ്താർ അൻവറാണ് നടത്തിയിരിക്കുന്നത്. ഹരിനാരായൺ, അൻവർ അലി, ആർ വേണുഗോപാൽ എന്നിവരുടെ വരികൾക്ക് അവിൻ മോഹൻ സിത്താരയാണ് സംഗീതം നൽകിയിരിക്കുന്നത്. വിനീത് ശ്രീനിവാസൻ, അൽഫോൻസ് ജോസഫ്, സുരേഷ് സന്തോഷ്, മൃദുല വാര്യർ എന്നിവരാണ് പാടിയിരിക്കുന്നത്. കലാസംവിധാനം വേണു തോപ്പിൽ, പ്രേംലാൽ പട്ടാഴി, ചമയം രാജേഷ് നെന്മാറ, സൗണ്ട് ഡിസൈൻ എ ബി ജുബിൻ, കളറിസ്റ്റ് ലിജു പ്രഭാകർ, വസ്ത്രാലങ്കരം ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ്ങ് രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ രാഹുൽ ചെറാൽ, പ്രൊഡക്ഷൻ കൺട്രോളർ കൊച്ചിമിൻ കെ സി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

പുതുമയാർന്ന ശൈലിയിൽ ഒരുക്കിയ രാസ്ത പ്രേക്ഷകർക്ക് ഹൃദ്യമായ അനുഭവമാകുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ. കേരളത്തോടൊപ്പം ഒമാനിലും, യു എ ഇയിലും റിലീസ് ചെയ്യുന്ന രാസ്തയുടെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസിനാണ് ഉള്ളത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed