കേരളത്തിൽ ആദ്യദിനം 4.37 കോടി നേടി ദളപതി ചിത്രം വാരിസ്


പൊങ്കൽ ചിത്രമായി റിലീസ് ചെയ്ത വാരിസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ ദിനം കേരളത്തിൽ നിന്നും നേടിയത് 4.37 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട് . തമിഴ് നാട്ടിലും ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.

ആക്ഷനും സെന്റിമെന്റ്സും കോമഡിയും എല്ലാമുളള ഒരു ഫാമിലി ചിത്രമാണ് വാരിസ് എന്നാണ് പ്രേക്ഷകാഭിപ്രായം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാർ, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ഹരിപിക്ചേഴ്സ്, ഇ ഫോർ എന്റർടെയ്ൻമെന്റ്, എയ്സ് എന്നിവർ ചേർന്നാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്.

article-image

regrgrg

You might also like

  • Straight Forward

Most Viewed