ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി ചലച്ചിത്ര അക്കാദമി അധഃപതിച്ചു; കെ.ബി ഗണേഷ് കുമാർ

ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും എം.എൽ.എയുമായ കെ.ബി ഗണേഷ് കുമാർ. ഫെസ്റ്റിവൽ നടത്താനും ഫിലിം അവാർഡ് കൊടുക്കാനുമുള്ള ഓഫീസ് ആയി ചലച്ചിത്ര അക്കാദമി അധഃപതിച്ചു. സിനിമയെ അടുത്തറിയാനും സിനിമയുടെ പാഠം ഉൾക്കൊള്ളാനും സഹായിക്കുന്നതാകണം അക്കാദമിയുടെ പ്രവർത്തനം.
അടുത്ത തലമുറക്ക് സിനിമയെ പഠിക്കാനും റിസർച്ച് ചെയ്യാനുമുള്ള സെന്‍ററായി നിലനിൽകണമെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.
tuft