ലോകധനികരായ 10 നടന്മാരിൽ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍


ലോകത്തിലെ ഏറ്റവും ധനികരായ 10 നടന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനം നേടി ഷാരൂഖ് ഖാന്‍. കഴിഞ്ഞ ഞായറാഴ്ച വേള്‍ഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാന്‍ നാലാം സ്ഥാനത്തുള്ളത്. ഡ്വെയ്ൻ ജോൺസൺ, ടോം ക്രൂസ്, ജോർജ്ജ് ക്ലൂണി, റോബർട്ട് ഡി നിരോ തുടങ്ങിയ സൂപ്പർ താരങ്ങൾക്കൊപ്പം ' ഏറ്റവും സമ്പന്നരായ നടന്മാരുടെ' ടോപ്പ് 10 പട്ടികയിലുള്ള ഏക ഇന്ത്യൻ നടനാണ് ഷാരൂഖ് ഖാൻ.

ഷാരൂഖിന്‍റെ ആസ്തി 770 മില്യൺ ഡോളറാണ് എന്നാണ് പട്ടിക പറയുന്നത്. ഷാരൂഖിന്റെ വീടായ മന്നത്തിന്‍റെ വില മാത്രം 200 കോടിയാണെന്നാണ് റിപ്പോർട്ട്. അതിനൊപ്പം തന്നെ ഷാരൂഖിന്‍റെ വാനിറ്റി വാനിന് തന്നെ അഞ്ച് കോടി രൂപ വിലവരുമെന്നാണ് റിപ്പോർട്ട്.

അമേരിക്കൻ സ്റ്റാൻഡ് അപ് കൊമേഡിയനും നടനും എഴുത്തുകാരനുമായ ജെറി സീൻഫെൽഡ് ആണ് 1 ബില്യൺ ഡോളർ ആസ്തിയുമായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 1 ബില്യൺ ഡോളറോളം ആസ്തിയുള്ള ടൈലർ പെറിയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 800 മില്യൺ ഡോളർ ആസ്തിയുള്ള ഡ്വെയ്ൻ ജോൺസണും തൊട്ടുപിന്നിൽ. അതിന് പിന്നില്‍ ഷാരൂഖും. ആദ്യ അഞ്ചില്‍ ഷാരൂഖിന് പിന്നില്‍ ടോം ക്രൂസും ഉണ്ട്.

നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖ് നായകനായെത്തുന്ന 'പത്താൻ' വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ സിനിമ ലോകം. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തിലെത്തുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. സല്‍മാന്‍ ഖാന്‍റെ അതിഥിവേഷവും ശ്രദ്ധേയമാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് പതിപ്പുകളിലും 'പത്താൻ' തിയേറ്ററുകളിലെത്തും. ജനുവരി 25ന് ചിത്രം തിയേറ്ററുകളിൽ എത്തും.

article-image

ergergre

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed