അപർണ ബാലമുരളി വരുമാനം മറച്ചുവെച്ചതായി സംസ്ഥാന ജിഎസ്ടി വിഭാഗം

സിനിമാ താരങ്ങൾ പലപ്പോഴും നേരിടുന്ന ആരോപണങ്ങളിൽ ഒന്നാണ് നികുതി തട്ടിപ്പ്. സൂപ്പർതാരങ്ങൾക്ക് വരെ ഇത്തരം ആരോപണങ്ങളിൽ നിന്ന് രക്ഷ നേടാനായിട്ടില്ല. ഇപ്പോഴിതാ തെന്നിന്ത്യയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് കൊണ്ടിരിക്കുന്ന നടി അപർണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കിൽ കുടുങ്ങിയിരിക്കുകയാണ്.
2017 മുതൽ 2022 വരെ ഉള്ള കാലയളവിൽ 91 ലക്ഷത്തോളം രൂപയുടെ വരുമാനം അപർണ ബാലമുരളി മറച്ച് വെച്ചു എന്നാണ് കണ്ടെത്തൽ. സംസ്ഥാന ജിഎസ്ടി വിഭാഗം ആണ് വരുമാനം മറച്ച് വെച്ച അപർണ ബാലമുരളി നികുതി വെട്ടിപ്പ് നടത്തി എന്ന് കണ്ടെത്തിയത് എന്നാണ് റിപ്പോർട്ട്. നടി നിമിഷ സജയൻ പിന്നാലെ ആണ് നടി അപർണ്ണ ബാലമുരളിയും നികുതി വെട്ടിപ്പ് കുരുക്കിൽ ഉൾപ്പെടുന്നത്. തമിഴ് സിനിമയിലെ അഭിനയത്തിന് ഈ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുള്ള നടിയാണ് അപർണ്ണ ബാലമുരളി. അഞ്ച് വർഷത്തെ വരുമാനം മറച്ചുവെച്ച് അപർണ ബാലമുരളി 16,49,695 രൂപ നികുതി വെട്ടിച്ചതായാണ് സംസ്ഥാന ജി എസ് ടി വിഭാഗം കണ്ടെത്തിയിരിക്കുന്നത്.
ഇത് സംബന്ധിച്ച സമൻസ് കൈപ്പറ്റിയതിന് പിന്നാലെ നികുതി അടയ്ക്കാം എന്ന് അപർണ്ണ ബാലമുരളി അറിയിച്ചു എന്നാണ് സംസ്ഥാന ജിഎസ്ടി വിഭാഗം വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസമാണ് നടി നിമിഷ സജയന് എതിരേയും സമാന ആരോപണം വന്നത്. സന്ദീപ് വാര്യർ ആയിരുന്നു നിമിഷ സജയന് എതിരെ നികുതി വെട്ടിപ്പ് ആരോപണം ഉന്നയിച്ചിരുന്നത്. നിമിഷ സജയന്‍ ഒരു കോടി പതിനാല് ലക്ഷത്തിലധികം രൂപയുടെ വരുമാനം ഒളിപ്പിച്ച് വച്ചതായി സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തി എന്നായിരുന്നു സന്ദീപ് വാര്യർ പറഞ്ഞത്. 20.65 ലക്ഷം രൂപയുടെ നികുതി നിമിഷ സജയൻ വെട്ടിച്ചു എന്നായിരുന്നു ആരോപണം.
vjhh