നെതർലൻസിനെ തകർത്ത് അർജന്റീനയും ബ്രസീലിനെ തകർത്ത് ക്രൊയേഷ്യയും സെമി ഫൈനലിലേക്ക്

അത്യന്തം വാശിയേറിയ പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്‌സിനെ തകർത്ത് അർജന്റീനയുടെ മെസിയും സംഘവും ബ്രസീലിനെ തകർത്ത് ക്രൊയേഷ്യയും സെമി ഫൈനലിലേക്ക്. ക്വാർട്ടർ ഫൈനലിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ 4−3നാണ് ഓറഞ്ച് പടയ്ക്ക് അർജന്റീന മടക്കടിക്കറ്റ് നൽകിയത്. നിശ്ചിത സമയം അവസാനിക്കുമ്പോൾ ഇരുടീമുകളും രണ്ട് വീതം ഗോളുകൾ നേടി സമനില പാലിച്ചു. ഇതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാൽ അധിക സമയത്തും സമനില ആയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീളുകയായിരുന്നു.
നാലിനെതിരെ രണ്ട് ഗോളുകൾക്ക് ആണ് ബ്രസീലിനെ ക്രൊയേഷ്യ പരാജയപ്പെടുത്തിയത്. പ്രതിഭകളുടെ ധാരാളിത്തവുമായി ഖത്തറിലെത്തിയ ബ്രസീലിന്‍റെ തേരോട്ടത്തിന് ക്വാർട്ടറിൽ ക്രൊയേഷ്യ അന്ത്യം കുറിക്കുകയായിരുന്നു. 1986ന് ശേഷം ആദ്യമായാണ് ബ്രസീൽ ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത്.
സെമിയിൽ ക്രൊയേഷ്യയാണ് അർജന്‍റീനയുടെ എതിരാളികൾ.
r7r6t7