പുഷ്പ 2 ജാപ്പനീസ് റിലീസ് തീയതി പ്രഖ്യാപിച്ചു
ഷീബ വിജയ൯
പുഷ്പ 2: ദി റൂൾ ജപ്പാനിൽ പ്രദർശനത്തിന് എത്തുകയാണ്. സുകുമാർ സംവിധാനം ചെയ്ത ചിത്രം 2026 ജനുവരി 16നാണ് ജാപ്പനീസ് റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് താരങ്ങൾക്ക് ശക്തമായ ആരാധകവൃന്ദമുള്ള ജപ്പാനീസ് പ്രേക്ഷകർ തെലുങ്ക് സിനിമയിൽ വലിയ താൽപ്പര്യം കാണിക്കുന്നു എന്നാണ് റിപ്പോർട്ട്. യു.കെ, അയർലൻഡ് എന്നിവിടങ്ങളിൽ ഏറ്റവും കൂടുതൽ പണം വാരിയ സൗത്ത് ഇന്ത്യൻ ചിത്രമായും പുഷ്പ 2 ദി റൂൾ മാറിയിരുന്നു. പ്രഭാസ്-രാജമൗലി കൂട്ടുക്കെട്ടിന്‍റെ ബാഹുബലി രണ്ടാം ഭാഗത്തിന്‍റെ റെക്കോഡാണ് പുഷ്പ പഴങ്കഥയാക്കിയത്. 2023 ഡിസംബർ അഞ്ചിന് തിയറ്ററുകളിലെത്തിയ ചിത്രം 1800 കോടി രൂപ ആഗോളതലത്തിൽ നിന്ന് സമാഹരിച്ചിട്ടുണ്ട്.
AEFFEDSFASDESED
