മേജർ രവിക്ക് തിരിച്ചടി; 'കർമ്മയോദ്ധ'യുടെ തിരക്കഥ റെജി മാത്യുവിന്റേതെന്ന് കോടതി


ഷീബ വിജയ൯

കോട്ടയം: മോഹൻലാൽ നായകനായ 'കർമ്മയോദ്ധ' സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും പുതുപ്പള്ളി സ്വദേശി റെജി മാത്യുവിൻ്റേതാണെന്ന് കോട്ടയം കൊമേഴ്ഷ്യൽ കോടതി വിധിച്ചു. 13 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് വിധി വന്നത്. പരാതിക്കാരന് 30 ലക്ഷം രൂപ നഷ്ടപരിഹാരവും സിനിമയുടെ പകർപ്പവകാശവും നൽകാൻ കോടതി ഉത്തരവിട്ടു.

2012-ൽ പുറത്തിറങ്ങിയ ചിത്രത്തിൻ്റെ റിലീസിന് മുൻപ് തന്നെ റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. മേജർ രവിയുടെ ആവശ്യപ്രകാരം താൻ തയ്യാറാക്കി നൽകിയ തിരക്കഥ, തൻ്റെ അനുമതിയില്ലാതെ സ്വന്തം പേരിൽ സംവിധായകൻ ഉപയോഗിക്കുകയായിരുന്നുവെന്ന് റെജി മാത്യു പരാതിപ്പെട്ടു. മേജർ രവി ഒന്നാം പ്രതിയായ കേസിൽ നിർമ്മാതാവ് ഹനീഫ് മുഹമ്മദ് ഉൾപ്പെടെയുള്ളവരും പ്രതികളായിരുന്നു.

article-image

08-@uouiuiui

You might also like

  • Straight Forward

Most Viewed