നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു


ബംഗാളി നടി ഐന്ദ്രില ശര്‍മ്മ അന്തരിച്ചു. പക്ഷാഘാതത്തെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടി ഞായറാഴ്ച ഉച്ചയ്ക്കാണ് അന്തരിച്ചത്. 24 കാരിയായ നടിക്ക് ഞായറാഴ്ച രാവിലെ ഒന്നിലധികം തവണ ഹൃദയസ്തംഭനമുണ്ടായി. സിപിആര്‍ നല്‍കി എങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനാണ് നടിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗാളി പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖമാണ് ഐന്ദ്രില. ‘ജുമുര്‍’ എന്ന ടിവി ഷോയിലൂടെ രംഗത്ത് വന്ന താരം ‘ജിയോന്‍ കത്തി’, ‘ജിബോണ്‍ ജ്യോതി’ തുടങ്ങി നിരവധി ജനപ്രിയ സീരിയലുകളിലും തിളങ്ങിയിട്ടുണ്ട്.

article-image

aa

You might also like

Most Viewed