കേരള ജനതയോടുള്ള അപേക്ഷയുമായി നടി ഷക്കീല

കോഴിക്കോട്ടെ പ്രമുഖ മാളിൽ വച്ചു നടത്താനിരുന്ന ‘നല്ല സമയം’ ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ച സംഭവം സമൂഹ മാധ്യമങ്ങളിലും പ്രമുഖ ചാനലുകളിലും വാർത്തയായിരിക്കെ പുതിയ പ്രസ്താവനയുമായി നടി ഷക്കീല.
‘വിവിധ കാരണങ്ങൾ പറഞ്ഞ് തന്റെ കലാജീവിതത്തെ തടസപ്പെടുത്തുന്ന പ്രവർത്തികൾ നടത്തരുത്’ എന്ന് കേരള ജനതയോടുള്ള അപേക്ഷയാണ് സോഷ്യൽ മീഡിയയിലൂടെ ഷക്കീല പുറത്തു വിട്ടത്. ഷക്കീല പങ്കെടുക്കുന്നു എന്ന ഒറ്റ കാരണത്താൽ പരിപാടിയുടെ അനുമതി നിഷേധിച്ച മാൾ അധികൃതർക്കെതിരെ വ്യാപകമായ പ്രധിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ നടന്നുകൊണ്ടിരിക്കുന്നത്.
ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലൗ, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘നല്ല സമയം’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ചിനാണ് മാൾ അധികൃതർ അനുമതി നിഷേധിച്ചത്. ഇർഷാദ് അലി നായകനാവുന്ന ചിത്രത്തിൽ നീന മധു, നോറ ജോൺ, നന്ദന സഹദേവൻ, ഗായത്രി ശങ്കർ, സുവാ എന്നീ അഞ്ചു പുതുമുഖ നായികമാരെയാണ് ഒമർ ലുലു അവതരിപ്പിക്കുന്നത്.
aaa