തമിഴിലെ മുതിർ‍ന്ന നടൻ പൂ രാമു അന്തരിച്ചു


തമിഴിലെ മുതിർ‍ന്ന നടൻ പൂ രാമു അന്തരിച്ചു. ഹൃദയാഘാതത്തെ തുടർ‍ന്ന് ഇന്നലെ ആശുപത്രിയിലായിരുന്നു അന്ത്യം. തെരുവ് നാടകങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. അന്‍പേ ശിവം എന്ന ചിത്രത്തിലൂടെ തന്റെ കരിയർ‍ ആരംഭിച്ച പൂ രാമു ഒരുപിടി അഭിനയ മുഹുർത്തങ്ങൾ കാഴ്ച്ചവെച്ചു.

‘പൂ’ എന്ന ചിത്രത്തിലെ മികച്ച അഭിനയമാണ് ‘പൂ രാമു’ എന്ന പേരു വീണത്. അടുത്തിടെ ഇറങ്ങിയ പരിയേറും പെരുമാൾ‍, പേരന്‍പ്, സൂരറൈ പോട്ർ‌ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ‍ക്ക് അദ്ദേഹം പ്രശംസ നേടി. പു. രാമുവിൻ്റെ മരണത്തിൽ സിനമാ പ്രവർ‍ത്തകരും ആരാധകരും അനുശോചനം അറിയിച്ചു.

You might also like

  • Straight Forward

Most Viewed