പ്രിയദർശൻ സംവിധാനം നിർ‍വ്വഹിക്കുന്ന പുതിയ സിനിമയിൽ ഷെയിൻ നിഗം നായകൻ


മോഹൻ‍ലാൽ‍ നായകനായ ‘മരക്കാർ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ പ്രിയദർശന്‍ സംവിധാനം നിർ‍വ്വഹിക്കുന്ന പുതിയ സിനിമയിൽ ഷെയിന്‍ നിഗം നായകന്‍.  ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്‍റെ തിരക്കഥ പ്രിയദർശന്‍ തന്നെയാണ് എഴുതുന്നത്. പ്രിയദർ‍ശന്‍റെ സ്റ്റുഡിയോ കമ്പനിയായ ഫോർ ഫ്രെയിംസ് ചിത്രം നിർ‍മിക്കും. 

പ്രിയദർ‍ശൻ ആദ്യമായി നിർമാണം നിർവഹിക്കുന്ന ചിത്രമായിരിക്കുമിത്. ഫോർ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സിദ്ദിഖ്, ജോണി ആന്‍റണി, മണിയൻപിള്ള രാജു, അപ്പാനി ശരത് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. നായികയെ തീരുമാനിച്ചിട്ടില്ല. നായികയെ കാസ്റ്റിങ്ങിലൂടെയായിരിക്കും തെരഞ്ഞെടുക്കുക. സെപ്തംബറിൽ പുതിയ ചിത്രത്തിന്‍റെ ചിത്രീകരണം ആരംഭിക്കും. പുതുതലമുറ താരങ്ങളെ അണിനിരത്തി പ്രിയദർ‍ശൻ ആദ്യമായിട്ടാണ് ഒരു സിനിമ അണിയിച്ചൊരുക്കുന്നത്.

You might also like

  • Straight Forward

Most Viewed