നീ​ര​ജ് ചോ​പ്ര​യ്ക്ക് വെ​ള്ളി; സ്വ​ന്തം ദേ​ശീ​യ റിക്കാര്‍​ഡ് തി​രു​ത്തി


പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റിക്കാര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്‍റെ വെള്ളിത്തിളക്കം.

ടോക്കിയോ ഒളിന്പിക്സിൽ സ്വർണ മെഡിൽ നേടിയശേഷം ആദ്യമായാണ് നീരജ് കളത്തിലിറങ്ങുന്നത്. 89.30 മീറ്റര്‍ ജാവലിൻ പായിച്ചാണ് നീരജ് വെള്ളി നേടിയത്.

ഫിന്‍ലന്‍ഡ് താരം ഒലിവിയര്‍ ഹെലാന്‍ഡര്‍ 89.83 മീറ്റര്‍ ദൂരത്തോടെ ഒന്നാമതെത്തി. 86.60 മീറ്റര്‍ ദൂരംകണ്ടെത്തിയ ഗ്രനഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സനാണ് വെങ്കലം.

You might also like

Most Viewed