മീ ടു പരാമർശം; ധ്യാൻ ശ്രീനിവാസൻ വിവാദത്തിൽ

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള നടൻ ധ്യാൻ ശ്രീനിവാസന്റെ പരാമർശത്തിനെതിരെ വിമർശനം ഉയരുന്നു. മീ ടൂ എന്നത് ഇപ്പോൾ വന്ന ട്രെൻഡ് ആണെന്നും പണ്ട് അത് ഉണ്ടായിരുന്നെങ്കിൽ താനൊക്കെ അതിൽപ്പെട്ട് 14− 15 വർഷത്തോളം ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ എന്നുമാണ് ധ്യാൻ പറയുന്നത്. ഒരു ചാനൽ അഭിമുഖത്തിലാണ് നടൻ പരാമർശം നടത്തിയത്. പണ്ടൊക്കെ മീ ടൂ ഉണ്ടായിരുന്നേൽ ഞാന്‍ പെട്ടു, ഇപ്പോൾ പുറത്തിറങ്ങില്ലായിരുന്നു. മീ ടൂ ഇപ്പോഴല്ലേ വരുന്നത്. എന്റെ മീ ടൂ ഒക്കെ 10− 12 വർഷം മുന്പേയാണ്. അല്ലെങ്കിൽ ഒരു 14,15 വർഷം എന്നെ കാണാൻ പറ്റില്ലായിരുന്നു. ഇപ്പോഴല്ലേ ട്രെൻഡ് വന്നത്- ധ്യാൻ പറയുന്നു.
സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്കെതിരെ തുറന്നുപറച്ചിലിനെ ധ്യാൻ പരിഹസിക്കുകയാണ് എന്ന് സമൂഹ മാധ്യമങ്ങളിലൂടെ പലരും അഭിപ്രായപ്പെടുന്നു.
ഉടൽ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ധ്യാൻ ശ്രീനിവാസൻ നൽകിയ അഭിമുഖങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരിക്കുകയാണ്. നടന്റെ പല അഭിമുഖങ്ങളും സ്ത്രീ വിരുദ്ധമാണ് എന്ന് വിമർശനം ഉയരുന്നുണ്ട്.