കെജിഎഫ് 2 താരം മോഹൻ ജുനേജ അന്തരിച്ചു


തെന്നിന്ത്യൻ താരം മോഹൻ ജുനേജ അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘ നാളായി അസുഖബാധിതനായിരുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കാതായതോടെയാണ് മരണം സംഭവിക്കുന്നത്.

പതിറ്റാണ്ടുകളോളം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ച മോഹൻ നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. കെജിഎഫ് ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും മോഹൻ വേഷമിട്ടിട്ടുണ്ട്.

മാധ്യമ പ്രവർത്തകൻ ഗണേഷിന് കെജിഎഫിനെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ചെല്ലാത്ത എന്ന വേഷം ചെയ്തത് മോഹനായിരുന്നു.

കർണാടകയിലെ തുംകൂർ സ്വദേശിയായ മോഹൻ ജുനേജ ബംഗളൂരുവിലാണ് സ്ഥിരതാമസമാക്കിയത്. സംസ്‌കാരം ഇന്ന് നടക്കും.

You might also like

  • Straight Forward

Most Viewed