ഒരു കനേഡിയൻ ഡയറി’ യിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും


 
തിരുവനന്തപുരം : നവാഗത സംവിധായികയായ  സീമ ശ്രീകുമാര്‍ ഒരുക്കുന്ന 'ഒരു കനേഡിയൻ ഡയറി' എന്ന ചിത്രത്തിലെ പുതിയ ഗാനം ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് പ്രേക്ഷകരിലേക്ക് എത്തും.  വിദ്യാധരൻ മാസ്റ്ററുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഗാനം റിലീസ് ചെയ്യുക. കൂടാതെ സംഗീത സംവിധായകൻ ശരത്, പ്രോഡക്‌ഷൻ കൺട്രോളർ ബാദുഷ, ഗായകൻ ഉണ്ണിമേനോൻ, അഭിനേതാക്കളായ കൈലാഷ്,കലാഭവൻ നവാസ്, എഴുത്തുകാരി കെ പി സുധീര, സംവിധായകൻ ബഷീർ എന്നിവരും  ഗാനം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പങ്കു വയ്ക്കും.
 
 80 ശതമാനത്തിലേറെ കാനഡയിൽ വച്ച് ചിത്രീകരിച്ച ചിത്രം ഡിസംബറിലാകും  തിയേറ്റർ റിലീസായി പ്രേക്ഷകരിലേക്ക് എത്തുക.പുതുമുഖങ്ങളായ പോള്‍ പൗലോസ്, ജോർജ് ആന്റണി, സിംറാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ശ്രീം പ്രൊഡക്ഷന്റെ ബാനറില്‍ എം.വി ശ്രീകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍മ്മാണവും നിര്‍വ്വഹിച്ചിരിക്കുന്നത്. 
 
കെ.എ ലത്തീഫ് ചിട്ടപ്പെടുത്തിയ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശിവകുമാര്‍ വാരിക്കരയാണ്  .പുതുമുഖ അഭിനേതാക്കള്‍ക്കും ഗായകര്‍ക്കുമൊപ്പം മലയാളത്തിലെ  ഹാസ്യതാരങ്ങളും പിന്നണി ഗായകന്മാരായ ഉണ്ണിമേനോന്‍ , മധു ബാലകൃഷ്ണന്‍, വെങ്കി അയ്യര്‍ ,കിരണ്‍ കൃഷ്ണന്‍ , രാഹുല്‍ കൃഷ്ണന്‍ , മീരാ കൃഷ്ണന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-കൃഷണകുമാര്‍ പുറവന്‍കര , അസോസിയേറ്റ് ഡയറക്ടര്‍- ജിത്തു ശിവന്‍, അസി.ഡയറക്ടര്‍- പ്രവിഡ് എം, പശ്ചാത്തല സംഗീതം- ഹരിഹരന്‍ എം.ബി,സൗണ്ട് എഫക്ട്- ധനുഷ് നായനാര്‍, എഡിറ്റിങ്ങ് - വിപിന്‍ രവി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുജയ് കുമാര്‍.ജെ.എസ്സ്.

You might also like

  • Straight Forward

Most Viewed