ഐ.എം വിജയൻ നായകനാകുന്ന ‘മ് മ് മ്…’ ഓസ്കർ‍ ചുരുക്കപ്പട്ടികയിൽ‍


കൊച്ചി: കുറുന്പ ഭാഷയിലുള്ള ആദ്യ ഇന്ത്യന്‍ സിനിമ ‘മ് മ് മ്’ (സൗണ്ട് ഓഫ് പെയിന്‍) ഓസ്‌കർ‍ ചുരുക്കപ്പട്ടികയിൽ‍. വിജീഷ് മണി രചനയും സംവിധാനവും നിർ‍വഹിച്ച ചിത്രത്തിൽ‍ ഐ.എം വിജയൻ ആണ് മുഖ്യകഥാപാത്രമായി എത്തുന്നത്. സംവിധായകൻ സോഹൻ റോയ് ആണ് ചിത്രത്തിന്റെ നിർ‍മ്മാതാവ്. തേൻ ശേഖരണം ഉപജീവനമാർ‍ഗമാക്കിയ കുറുന്പ ഗോത്രത്തിൽ‍ പെട്ട ഒരു കുടുംബനാഥന് നേരിടേണ്ടി വരുന്ന പ്രതിസന്ധികളും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജുബൈർ‍ മുഹമ്മദ് സംഗീതം ഒരുക്കുന്നു. പ്രകാശ് വാടിക്കൽ‍ തിരക്കഥ.

ഗ്രാമി അവാർഡ് ജേതാവായ അമേരിക്കൻ‍ സംഗീതപ്രതിഭ എഡോൺ മോള, അയ്യപ്പനും കോശിയും ഫെയിം നഞ്ചമ്മ എന്നിവരാണ് ചിത്രത്തിന് ഗാനങ്ങൾ‍ ഒരുക്കുകയും ആലപിക്കുകയും ചെയ്തിരിക്കുന്നത്. ആർ.‍ മോഹൻ ഛായാഗ്രഹണവും നിർ‍വ്വഹിക്കുന്നു. ശ്രീകാന്ത് ദേവ ആണ് പശ്ചാത്തലസംഗീതം. പളനിസാമി, തങ്കരാജ്, വിപിൻ മണി, ആദർ‍ശ് രാജ്, ഷറഫുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ‍. ഈ വർ‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർ‍ട്ടുകൾ‍. ജയറാമിനെ നായകനാക്കി നമോ എന്ന സംസ്‌കൃത ചിത്രം ഒരുക്കിയ സംവിധായകനാണ് വിജീഷ് മണി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed