അന്നബെന്നിനൊപ്പം അഭിനയിക്കാൻ അച്ഛൻ ബെന്നി പി. നായരമ്പലവും

കൊച്ചി ജൂഡ് അന്തോണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അന്നബെന്നിനൊപ്പം അച്ഛനും തിരക്കഥാകൃത്തുമായ ബെന്നി പി. നായരമ്പലവും അഭിനയിക്കുന്നു. ചിത്രത്തിൽ അന്ന ബെന്നാണ് നായിക. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ബെന്നി പി. നായരമ്പലം ആദ്യമായാണ് അഭിനേതാവാകുന്നത്. എന്നാൽ ചിത്രത്തിൽ അച്ഛനും മകളുമായല്ല അഭിനയിക്കുന്നത്.സണ്ണി വയ്ൻ ആണ് വാഗമണ്ണിൽ ചിത്രീകരണം പുരോഗമിക്കുന്ന പേരിടാത്ത ഈ ചിത്രത്തിലെ നായകൻ.
തിരക്കഥയും ജൂഡിന്റേതാണ്. മറ്റന്നാൾ ചിത്രീകരണം എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും.ഇനി 28 ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്. അനന്താ വിഷന്റെ ബാനറിൽ ശാന്ത മുരളീധരൻ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ നിമിഷ് രവി ആണ് .