റിബ ജോൺ കോളിവുഡിലേക്ക്
ജേക്കബിന്റെ സ്വർഗരാജ്യത്തിലൂടെ ശ്രദ്ധേയയായ റിബ ജോൺ കോളിവുഡിലേക്ക്. വെങ്കിട്ട് പ്രഭുവിന്റെ സഹസംവിധായകനായിരുന്ന പിച്ചുമണി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയ് ആണ് നായകനായെത്തുന്നത്. സിനിമയ്ക്ക് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല. ചിത്രത്തിൽ കീർത്തി എന്ന ശക്തമായ കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നതെന്ന് റിബ പറഞ്ഞു. ജീവിതത്തിൽ ധാരാളം പ്രതിസന്ധികളിലൂടെ വളർന്ന കീർത്തി, ജേക്കബിന്റെ സ്വർഗരാജ്യത്തിലെ ചിപ്പിയിൽ നിന്ന് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ്. പ്രണയത്തെക്കാൾ സാഹസികതയ്ക്കാണ് ചിത്രം പ്രാധാന്യം നൽകുന്നതെന്ന് താരം പറയുന്നു. ഡബ്ബിംഗ് ആർട്ടിസ്റ്റുകളുടെ സഹായമില്ലാതെ റിബയുടെ ശബ്ദം തന്നെയാണ് ചിത്രത്തിൽ ഉപയോഗിക്കുന്നത്. മലയാളത്തിൽ നീരജ് മാധവ് നായകനാകുന്ന പൈപ്പിൻചുവട്ടിലെ പ്രണയമാണ് റിബയുടേതായി പുറത്തിറങ്ങാനുള്ള മലയാള ചിത്രം.


