അമിതാഭ് ബച്ചന്റെ പേരും ശബ്ദവും അനുവാദമില്ലാതെ ഉപയോഗിച്ചാൽ പണി കിട്ടും: ഉത്തരവുമായി ഡൽഹി ഹൈകോടതി
ഷീബ വിജയൻ
ന്യൂഡൽഹി: ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചന്റെ വ്യക്തിത്വ അവകാശങ്ങൾക്കും സ്വകാര്യതയ്ക്കും സ്ഥിരമായ സംരക്ഷണം നൽകി ഡൽഹി ഹൈകോടതിയുടെ നിർണായക ഉത്തരവ്. അദ്ദേഹത്തിന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ പേര്, ചിത്രം, ശബ്ദം എന്നിവ വാണിജ്യ ആവശ്യങ്ങൾക്കോ അല്ലാതെയോ ഉപയോഗിക്കുന്നത് കോടതി കർശനമായി വിലക്കി. രണ്ടായിരത്തി ഇരുപത്തിരണ്ടിൽ അമിതാഭ് ബച്ചൻ നൽകിയ ഹർജിയിലാണ് ഈ അന്തിമ വിധി വന്നിരിക്കുന്നത്.
കേസിലെ ചില കക്ഷികൾ തങ്ങളുടെ തെറ്റായ പ്രവൃത്തികൾ തിരുത്തി നടന്റെ അവകാശങ്ങൾ അംഗീകരിക്കുകയും കോടതിക്ക് പുറത്ത് ഒത്തുതീർപ്പിലെത്തുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ബച്ചന്റെ ചിത്രം അനധികൃതമായി ഉപയോഗിച്ച് നിർമിച്ച മൊബൈൽ ആപ്ലിക്കേഷനുകൾ, പുസ്തകങ്ങൾ, പോസ്റ്ററുകൾ, ഡൊമെയ്‌നുകൾ എന്നിവ പിൻവലിച്ചതായി ഒത്തുതീർപ്പിലെത്തിയവർ കോടതിയെ അറിയിച്ചിട്ടുണ്ട്. ഭാവിയിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ലെന്നും അവർ ഉറപ്പുനൽകി. നോട്ടിസ് ലഭിച്ചിട്ടും കോടതിയിൽ ഹാജരാകാത്ത മറ്റു പ്രതികൾക്കെതിരെയാണ് ഹൈകോടതി കർശന നടപടി സ്വീകരിച്ചത്.
ASSAS

