ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ പേരിൽ ആയുഷ്മാൻ ഖുറാനയ്ക്ക് ഭീഷണി; പരിശോധനയുമായി മുംബൈ പോലീസ്


ശാരിക

മുംബൈ: ബോളിവുഡ് താരം ആയുഷ്മാൻ ഖുറാനയ്ക്ക് ലോറൻസ് ബിഷ്‌ണോയ് സംഘത്തിൽപ്പെട്ടയാളാണെന്ന് അവകാശപ്പെട്ട് ഭീഷണി സന്ദേശം ലഭിച്ചു. കോടികൾ ആവശ്യപ്പെട്ടുകൊണ്ടുള്ള ശബ്ദസന്ദേശമാണ് താരത്തിന് ലഭിച്ചതെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു. സന്ദേശം അയച്ചയാളുടെ ശബ്ദം പോലീസിന്റെ കൈവശമുള്ള കുറ്റവാളികളുടെ ശബ്ദരേഖകളുമായി ഒത്തുനോക്കി പരിശോധിച്ചുവരികയാണ്. നേരത്തെ നടൻ തുഷാർ കപൂറിനും 5 കോടി രൂപ ആവശ്യപ്പെട്ട് സമാനമായ രീതിയിൽ ഭീഷണി സന്ദേശം ലഭിച്ചിരുന്നു. 'ഹാരി ബോക്സർ' എന്ന പേരിൽ ലഭിച്ച ഈ ശബ്ദസന്ദേശം പോലീസ് പരിശോധിച്ചപ്പോൾ നിലവിലുള്ള ഔദ്യോഗിക ശബ്ദരേഖകളുമായി പൊരുത്തപ്പെട്ടിരുന്നില്ല. ബിഷ്‌ണോയ് സംഘത്തിന്റെ പേരുപറഞ്ഞ് പണം തട്ടാനുള്ള വ്യാജ ശ്രമമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

കഴിഞ്ഞ ഒക്ടോബർ 18-ന് ജുഹുവിൽ വെച്ച് നടൻ ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിൽ ബോളിവുഡ് താരങ്ങളുടെ സുരക്ഷയിൽ ആശങ്ക ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിഷ്‌ണോയ് സംഘം പ്രമുഖ താരങ്ങളുടെ വീടുകൾ നിരീക്ഷിച്ചതായി സംശയമുള്ളതിനാൽ അമിതാഭ് ബച്ചൻ, സൽമാൻ ഖാൻ ഉൾപ്പെടെയുള്ളവർക്ക് സുരക്ഷ കടുപ്പിച്ചിട്ടുണ്ട്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed