പെട്ടി നിറച്ച് 'രാമായണം': 4 ദിവസം കൊണ്ട് 499 കോടി വാരുന്ന ബ്രഹ്മാണ്ഡ ചിത്രം
ഷീബ വിജയൻ
ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നിതേഷ് തിവാരിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ' ബോക്സ് ഓഫീസിൽ ചരിത്രനേറ്റത്തിലേക്ക് കുതിക്കുന്നു. റിലീസ് ചെയ്ത് വെറും നാല് ദിവസം പിന്നിടുമ്പോൾ ആഗോളതലത്തിൽ 499 കോടി രൂപയാണ് ചിത്രം വാരിക്കൂട്ടിയത്. രൺബീർ കപൂർ, യഷ്, സായ് പല്ലവി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം അഞ്ച് ഭാഷകളിലായാണ് തിയറ്ററുകളിലെത്തിയത്. ഇതിഹാസ കഥയുടെ ദൃശ്യാവിഷ്കാരവും വമ്പൻ താരനിരയും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് നേടിക്കൊടുക്കുന്നത്.
ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും രാവണനായി യഷും സീതയായി സായ് പല്ലവിയും വേഷമിടുന്നു. ഒപ്പം ശോഭന, അരുൺ ഗോവിൽ, രവി ദുബെ, രാകുൽ പ്രീത് സിംഗ് തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. പ്രൈം ഫോക്കസ് സ്റ്റുഡിയോസും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഓസ്കാർ ജേതാക്കളായ ഡി.എൻ.ഇ.ജി വിഷ്വൽ എഫക്ട്സ് രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്. സംഗീത ലോകത്തെ ഇതിഹാസങ്ങളായ എ.ആർ. റഹ്മാനും ഹാൻസ് സിമ്മറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
gsssdffd

