'രാമായണ'ത്തിലെ ആറ് കോടിയുടെ പ്രതിഫലം വേണ്ടെന്ന് വെച്ച് വിവേക് ഒബ്‌റോയ്; തുക മുഴുവൻ കാൻസർ ബാധിതരായ കുട്ടികൾക്ക്


ഷീബ വിജയൻ


ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സിനിമാലോകത്തിന് എപ്പോഴും മാതൃകയാകുന്ന ബോളിവുഡ് താരം വിവേക് ഒബ്‌റോയ് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുന്നു. നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'യിൽ അഭിനയിച്ചതിന് തനിക്ക് ലഭിക്കേണ്ടിയിരുന്ന ഏകദേശം ആറ് കോടി രൂപയോളം വരുന്ന പ്രതിഫലം താരം പൂർണ്ണമായും കാൻസർ രോഗികളായ പാവപ്പെട്ട കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന നൽകി.

ചിത്രത്തിൽ ശൂർപ്പണഖയുടെ ഭർത്താവ് വിദ്യുജ്ജഹ്വൻ എന്ന കഥാപാത്രത്തെയാണ് വിവേക് ഒബ്‌റോയ് അവതരിപ്പിക്കുന്നത്. പ്രതിഫലത്തുകയിൽ നിന്ന് ഒരൊറ്റ പൈസ പോലും കൈപ്പറ്റാൻ തയ്യാറാകാതിരുന്ന താരം, ഈ തുക മുഴുവൻ കുട്ടികളുടെ ചികിത്സാ ആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് ചിത്രത്തിന്റെ നിർമാതാവായ നമിത് മൽഹോത്രയോട് ആവശ്യപ്പെടുകയായിരുന്നു. തന്റെ അമ്പതാം പിറന്നാളിനോടനുബന്ധിച്ച് അമ്പതോളം കുട്ടികളുടെ ജീവൻ രക്ഷിക്കുന്നതിനുള്ള ചികിത്സാച്ചെലവുകൾ ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം ഈ മാതൃക കാട്ടിയത്.

ചിത്രത്തിനായി തനിക്ക് പ്രതിഫലം ഒന്നും വേണ്ടെന്നും, അർബുദ ബാധിതരായ കുട്ടികൾക്കായി ഈ തുക വിനിയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വിവേക് ഒബ്‌റോയ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ത്യൻ സിനിമയെ ആഗോളതലത്തിലേക്ക് ഉയർത്തുന്ന ഇത്തരം ചരിത്രപ്രധാനമായ പ്രോജക്റ്റുകളുടെ ഭാഗമാകാൻ കഴിഞ്ഞത് വലിയ സൗഭാഗ്യമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ സാമ്പത്തികമായി മികച്ച നിലയിലുള്ളവർക്ക് ഉത്തരവാദിത്തങ്ങളുണ്ടെന്നും, പിന്നിൽ നിൽക്കുന്നവരെ സഹായിക്കുക എന്നതാണ് ജീവിതത്തിന്റെ പ്രധാന ലക്ഷ്യമെന്നും താരം കൂട്ടിച്ചേർത്തു. പരസ്യ പ്രചാരണങ്ങൾക്കപ്പുറം കാരുണ്യപ്രവർത്തനങ്ങൾ നിശബ്ദമായി ചെയ്യാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, 'രാമായണം' ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. ഏഴ് ദിവസം കൊണ്ട് ആയിരം കോടി ക്ലബ്ബിലെത്തി, ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി രാമായണം മാറി. 'പുഷ്പ 2: ദി റൂൾ', 'ധുരന്ധർ: ദി റിവഞ്ച്' എന്നീ ചിത്രങ്ങൾക്ക് പിന്നാലെയാണ് രാമായണത്തിന്റെ സ്ഥാനം. ബാഹുബലി 2, ആർ.ആർ.ആർ, ജവാൻ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ റെക്കോർഡുകളും ചിത്രം മറികടന്നു.

രൺബീർ കപൂർ രാമനായും യാഷ് രാവണനായും സായ് പല്ലവി നായികയായും എത്തിയ ചിത്രം നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. നവംബർ അഞ്ചിന് റിലീസ് ചെയ്ത 'രാമായണം ഭാഗം 1' 99-ാമത് ഓസ്കർ അവാർഡ് മത്സരത്തിലേക്ക് സമർപ്പിച്ചതായും അണിയറപ്രവർത്തകർ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2028 ദീപാവലിക്ക് തിയറ്ററുകളിൽ എത്തും.

article-image

adsdfsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed