അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ സംസ്‌കാരം ഇന്ന് വൈകീട്ട്


ശാരിക

കൊച്ചി: അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ ഷാജി കുമാറിന്റെ സംസ്‌കാരച്ചടങ്ങുകൾ ചൊവ്വാഴ്ച വൈകീട്ട് നടക്കും. തിരുവനന്തപുരം സ്വദേശിയായ ഷാജി കുമാർ ദീർഘനാളായി എറണാകുളം പെരുമ്പാവൂരിലാണ് താമസം. പെരുമ്പാവൂരിലെ വീട്ടുവളപ്പിൽ ഏഴുമണിയോടെ സംസ്‌കാരച്ചടങ്ങുകൾ നടക്കും. ഉച്ചയ്ക്ക് ഒന്ന് വരെ കലൂരിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. അർദ്ധരാത്രി 12 മണിയോടെയായിരുന്നു ഷാജി കുമാറിന്റെ അന്ത്യം. ദിലീപ് നായകനായ 'ഹെനോക്കി'ന്റെ ചിത്രീകരണത്തിനായി ആലപ്പുഴയിലായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ ഷൂട്ട് കഴിഞ്ഞ് ശനിയാഴ്ച രാത്രി ഹോട്ടൽ മുറിയിലെത്തിയ ഷാജി കുമാർ ശാരീരിക അസ്വസ്ഥ്യം തോന്നി ചിത്രത്തിന്റെ സംവിധായകൻ ഉല്ലാസ് കൃഷ്ണയെ വിവരം അറിയിക്കുകയായിരുന്നു.

ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ കൊണ്ടുവന്ന ഷാജി കുമാർ ആരോഗ്യം വീണ്ടെടുത്തുവരികയായിരുന്നു. കൂടെയുള്ളവരോട് സാധാരണ പോലെ സംസാരിച്ചിരുന്നു. എന്നാൽ പെട്ടെന്നാണ് തിങ്കളാഴ്ച രാത്രി വീണ്ടും ആരോഗ്യനില വഷളായത്. തിയേറ്ററിൽ ആളെ നിറച്ച നിരവധി മലയാളം സിനിമകൾക്ക് പിന്നിൽ പ്രവർത്തിച്ച ഛായാഗ്രാഹകനാണ് ഷാജി കുമാർ. 2001-ൽ 'ഉത്തമൻ' എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറിയത്. കാലത്തിനൊപ്പം സ്വയം പുതുക്കിയ ഷാജി കുമാർ, മലയാളത്തിലെ മുതിർന്ന സംവിധായകർ മുതൽ പുതുതലമുറയിൽപ്പെട്ടവർക്കൊപ്പം വരെ പ്രവർത്തിച്ചിട്ടുണ്ട്.

article-image

ിിപരിപി

You might also like

  • Lulu Exchange
  • Straight Forward

Most Viewed