മി​​​​​​­​​​​​​സൈ​​​ൽ നി​​​​​​­​​​​​​ർ­മ്​​​മാ​​​​​​­​​​​​​ണം തു​​​​​​­​​​​​​ട​​​രു​​​​​​­​​​​​​മെ​​​​​​­​​​​​​ന്ന് ഇ​​​റാ​​​ൻ


ടെഹ്റാൻ : മിസൈൽ നിർമാണം തുടരുമെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനി. അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതിനു പിന്നാലെയാണു മിസൈൽ നിർമാണം അവസാനിപ്പിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

മിസൈൽ നിർമിക്കുന്നത് അന്താരാഷ്‌ട്ര ഉടന്പടികളുടെ ലംഘനമല്ലെന്നു പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിൽ റൂഹാനി പറഞ്ഞു. നമ്മൾ മിസൈലുകൾ നിർമിച്ചിട്ടുണ്ട്, ഇപ്പോൾ നിർമിച്ചുകൊണ്ടുമിരിക്കുന്നു, നിർമാണം തുടരുകയും ചെയ്യും. സ്വയം സംരക്ഷണത്തിനായി ഏതു തരത്തിലുള്ള ആയുധങ്ങളും നിർമിച്ചു സംഭരിക്കുകയും ആവശ്യമെങ്കിൽ ഉപയോഗിക്കുകയും ചെയ്യും റൂഹാനി വ്യക്തമാക്കി. അദ്ദേഹത്തിന്റെ പ്രസംഗം േസ്റ്ററ്റ് ടെലിവിഷനിൽ സംപ്രേഷണം ചെയ്തു. 

യു.എസ് പ്രതിനിധി സഭയിൽ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിൽ മേൽ വോട്ടെടുപ്പു നടന്നതിനു പിന്നാലെയാണ് ഇറാൻ ഭരണാധികാരിയുടെ പ്രതികരണം. ഇതിനോടകം തന്നെ മിസൈൽ പരീക്ഷണങ്ങളുടെ പേരിൽ യു.എസ് ഏകപക്ഷീയമായി ഇറാനു മേൽ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇറാന്‍റെ മിസൈൽ നിർമാണം യുഎൻ ചട്ടങ്ങൾക്കു വിരുദ്ധമാണെന്നു പറഞ്ഞാണ് അമേരിക്കൻ ജനപ്രതിനിധി സഭ പുതിയ ഉപരോധങ്ങൾക്കനുകൂലമായി വോട്ട് ചെയ്തത്. ഇറാനുമായുള്ള ആണവക്കരാറിൽ ഒട്ടും താൽപ്പര്യമില്ലാത്ത പ്രസിഡണ്ട് ട്രംപിനെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്‍റെ ഭാഗംകൂടിയായിരുന്നിത്. 

ആണവക്കരാർ തുടരാനുള്ള സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച ട്രംപിനെ റൂഹാനി പ്രസംഗത്തിൽ വിമർശിച്ചു. പഴയ ചർച്ചകളും ധാരണകളും അമേരിക്ക അവഗണിക്കുകയാണ്. ഇങ്ങനെയാണെങ്കിൽ മറ്റു രാജ്യങ്ങൾ അമേരിക്കയുമായി ചർച്ച നടത്താൻ തയാറാവുമോയെന്നും അദ്ദേഹം ചോദിച്ചു. മിസൈൽ, ആണവ പരീക്ഷണങ്ങൾ നടത്തി വെല്ലുവിളി ഉയർത്തുന്ന ഉത്തരകൊറിയയുമായി അമേരിക്ക ചർച്ച നടത്താൻ ശ്രമിക്കുന്ന കാര്യമാണു റൂഹാനി പരാമർശിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed