ബഹ്‌റൈൻ രാജാവുമായി സുഡാൻ കൗൺസിൽ അധ്യക്ഷൻ കൂടിക്കാഴ്ച നടത്തി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയും സുഡാൻ ട്രാൻസിഷണൽ സോവറിൻ കൗൺസിൽ അധ്യക്ഷൻ ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക സന്ദർശനത്തിനായി രാജ്യത്തെത്തിയ സുഡാനി പ്രതിനിധി സംഘത്തെ രാജാവ് സ്വീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം സുഡാനിലെ നിലവിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളും ചർച്ചയായി. സുഡാനിൽ ശാശ്വതമായ വെടിനിർത്തൽ നടപ്പിലാക്കാനും മാനുഷിക സഹായങ്ങൾ ഉറപ്പാക്കാനുമുള്ള നീക്കങ്ങൾക്ക് രാജാവ് പിന്തുണ അറിയിച്ചു. സമീപകാലത്ത് ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഡാന്റെ നിലപാടിനെ രാജാവ് അഭിനന്ദിച്ചു. ബഹ്‌റൈൻ നൽകി വരുന്ന പിന്തുണയ്ക്ക് അൽ ബുർഹാൻ നന്ദി രേഖപ്പെടുത്തി.
asdas

