ഷാഫിക്കും രാഹുലിനും എതിരെ ആരോപണം: എം.എ. ഷഹനാസിനെ സംസ്കാരസാഹിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി
ഷീബ വിജയ൯
തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പിക്കും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കും എതിരെ ആരോപണം ഉന്നയിച്ച ജനറൽ സെക്രട്ടറി എം.എ. ഷഹനാസിനെ സംസ്കാരസാഹിതി വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി. ഇന്ന് രാവിലെയാണ് വാർത്ത പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമതും പീഡന പരാതി ഉയർന്ന സാഹചര്യത്തിലാണ് ഷഹനാസ് രംഗത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേരത്തേ പരാതി ഉന്നയിച്ചിരുന്നെന്നും അതിന് ഷാഫി പറമ്പിൽ വിലകൽപിച്ചില്ലെന്നും ഷഹനാസ് ആരോപിച്ചു. യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായിട്ട് ഇവനെ പോലെയുള്ളവർ വരുമ്പോൾ പെൺകുട്ടികൾ ചൂഷണം ചെയ്യപ്പെടുമെന്ന് എം.എൽ.എയായിരുന്ന ഷാഫി പറമ്പിലിനോട് മുന്നറിയിപ്പ് നൽകിയിരുന്നെന്നും ഷഹനാസ് ഫേസ്ബുക്കിൽ കുറിച്ചു.
ERRTERWREW
