ടൈറ്റാനിക്, അവതാർ തുടങ്ങിയ സിനിമകളുടെ നിർമാതാവ് ജോൺ ലാൻഡൗ അന്തരിച്ചു
ലോസ് ആഞ്ചലസ്: ടൈറ്റാനിക്, അവതാർ തുടങ്ങിയ സിനിമകളുടെ നിർമാതാവ് ജോൺ ലാൻഡൗ (63) അന്തരിച്ചു. ഈ സിനിമകളുടെ സംവിധായകൻ ജയിംസ് കാമറൂണിന്‍റെ ദീർഘകാല നിർമാണപങ്കാളിയായിരുന്നു. ഒരു വർഷത്തെ കാൻസർ ചികിത്സയ്ക്കുശേഷമാണ് മരണമെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ അറിയിച്ചു.
ഹോളിവുഡ് നിർമാതാക്കളായ എലി− എഡി ലാൻഡൗ ദന്പതികളുടെ മകനായ ജോൺ ലൗൻഡൗ 1997ൽ ജയിംസ് കാമറോണിനൊപ്പം നിർമിച്ച ‘ടൈറ്റാനിക്’ ഔദ്യോഗികമായി ആഗോള ബോക്സ് ഓഫീസിൽ നൂറു കോടി ഡോളർ കളക്ഷൻ നേടുന്ന ചിത്രമായി. 2009ലും 2022ലും നിർമിച്ച ‘അവതാർ, അവതാർ ദ വേ ഓഫ് വാട്ടർ’ എന്നീ ചിത്രങ്ങൾ പിന്നീട് ടൈറ്റാനിക്കിന്‍റെ റിക്കാർഡ് തിരുത്തി. ടൈറ്റാനിക്കിലൂടെ നിർമാതാവിനുള്ള ഓസ്കർ അവാർഡും ലാൻഡൗ നേടിയിരുന്നു.
േ്ിേ്