കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു


കൊല്ലം പ്രവാസി അസോസിയേഷൻ സൽമാബാദ് ഏരിയ സമ്മേളനം സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്നു. ഏരിയ വൈസ് പ്രസിഡന്റ് തസീബ് ഖാൻ അധ്യക്ഷത വഹിച്ചു. സമ്മേളനം ഏരിയ കോഓഡിനേറ്റർ സലീം തയ്യിൽ ഉദ്ഘാടനം ചെയ്തു. കെ.പി.എ ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ സംസാരിച്ചു. രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും, സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി ജോസ് മങ്ങാട് അവതരിപ്പിച്ചു. സെക്രട്ടേറിയറ്റ് അംഗങ്ങളായ ജഗത് കൃഷ്ണകുമാർ,  കിഷോർ കുമാർ, സന്തോഷ്‌ കാവനാട് , അനോജ് മാസ്റ്റർ, ബിനു കുണ്ടറ എന്നിവർ ആശംസകൾ അർപ്പിച്ചു. പുതുതായി തെരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം സെക്രട്ടേറിയറ്റ് അംഗം സന്തോഷ്‌ കാവനാട് നടത്തി.

പ്രസിഡന്റ് രാമൻ തുളസി, സെക്രട്ടറി അരുൺ ബി.പിള്ള , ട്രഷറർ അനൂപ് യു.എസ്, വൈസ് പ്രസിഡന്റ് തസീബ് ഖാൻ, ജോ:സെക്രട്ടറി അബ്ദുൽ സലീം എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ. ഏരിയകമ്മിറ്റിയിൽനിന്നും സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായി ലിനീഷ് പി.ആചാരിയെയും, ജോസ് മങ്ങാടിനെയും തെരഞ്ഞെടുത്തു. നിയുക്ത കമ്മിറ്റിയുടെ ട്രഷറർ  അനൂപ് യു.എസ് നന്ദി പറഞ്ഞു. സമ്മേളനത്തോടനുബന്ധച്ച് അൽ ഹിലാൽ ഹോസ്പിറ്റലിൻറെ നേതൃത്വത്തിൽ പങ്കെടുത്ത അംഗങ്ങൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.

article-image

േ്ിു്ിു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed