തുർക്കിയിൽ 400-ലേറെ അപാർട്ട്‌മെന്റുകൾ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: ബഹ്‌റൈൻ പൗരന്മാർക്ക് ലക്ഷക്കണക്കിന് ദീനാർ നഷ്ടപ്പെട്ടതായി പരാതി
പ്രദീപ് പുറവങ്കര
മനാമ: തുർക്കിയിൽ 400-ലധികം അപാർട്ട്‌മെന്റുകൾ നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബഹ്‌റൈൻ പൗരന്മാരിൽ നിന്ന് പണം തട്ടിയതായി പരാതി. റിയൽ എസ്റ്റേറ്റ് കമ്പനി വിൽപന നടത്തിയത് നിലവിലില്ലാത്ത അപാർട്ട്‌മെന്റുകളാണെന്ന് എം.പി ഹമദ് അൽദോയ് വ്യക്തമാക്കി.
പണം തിരികെ ആവശ്യപ്പെട്ട് ഉപഭോക്താക്കൾ എത്തിയതോടെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുകയും പേരുമാറ്റി പുതിയ സ്ഥാപനമായി മാറുകയും ചെയ്തതായി എം.പി പറഞ്ഞു. എന്നാൽ കമ്പനി അടച്ചുപൂട്ടി പേര് മാറ്റിയതുകൊണ്ട് മാത്രം ആളുകളുടെ പണം തട്ടിയെടുത്ത് രക്ഷപ്പെടാമെന്ന് ആരും കരുതേണ്ടതില്ലെന്നും, ബഹ്‌റൈൻ നിയമവാഴ്ചയുള്ള രാജ്യമാണെന്നും ജനങ്ങളുടെ പണം വച്ച് കളിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തട്ടിപ്പിനിരയായവർ വിവരങ്ങൾ ശേഖരിക്കുന്നതിനായി തന്നെ നേരിട്ട് ബന്ധപ്പെടണമെന്ന് എം.പി അഭ്യർത്ഥിച്ചിട്ടുണ്ട്. തട്ടിപ്പ് നടത്തിയ കമ്പനിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെന്നും വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജ പേരോ പദവിയോ ഉപയോഗിച്ച് മറ്റൊരാളുടെ സ്വത്തോ പണമോ കൈക്കലാക്കുന്നത് ബഹ്‌റൈൻ ശിക്ഷാനിയമപ്രകാരം ഗുരുതരമായ വഞ്ചനാക്കുറ്റമാണെന്ന് അൽദോയ് ചൂണ്ടിക്കാട്ടി. വ്യാജ പേരോ പദവിയോ ഉപയോഗിച്ച് മറ്റൊരാളുടെ സ്വത്തോ പണമോ കൈക്കലാക്കുന്നത് ബഹ്‌റൈൻ ശിക്ഷാനിയമപ്രകാരം ഗുരുതരമായ വഞ്ചനാക്കുറ്റമാണെന്ന് അൽദോയ് ചൂണ്ടിക്കാട്ടി. സ്വന്തമല്ലാത്ത സ്വത്ത് കാണിച്ച് പണം തട്ടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ergert

