നിർമ്മാണ മേഖലയ്ക്ക് വൻ ആശ്വാസം: സാമഗ്രികളുടെ നിയന്ത്രണത്തിൽ ഇളവ് നൽകാൻ തമിഴ്‌നാട്
ഷീബ വിജയൻ
മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ കേരളത്തിന് ഇളവ് നൽകുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് അറിയിച്ചു. വി.ഡി. സതീശനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സതേൺ സോണൽ കൗൺസിൽ യോഗത്തിനിടയിലാണ് വിഷയം ചർച്ചയായത്.
അതേസമയം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന കേരളത്തിന്റെ ആവശ്യം തമിഴ്‌നാട് നിരസിച്ചു. നിലവിലെ ഡാമിന് ബലക്ഷയമില്ലെന്നും സുപ്രീം കോടതി വിധി അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാൻ കഴിയൂ എന്നും തമിഴ്‌നാട് വ്യക്തമാക്കി. ഡാം നിർമ്മാണച്ചെലവ് പൂർണ്ണമായും കേരളം വഹിക്കാമെന്ന് അറിയിച്ചെങ്കിലും തമിഴ്‌നാട് നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു.
ോ്്േ്േ്േ

