ചരിത്രം കുറിച്ച് ആയിഷ വഹാബ്: യുഎസ് കോൺഗ്രസിലേക്ക് ആദ്യമായി ഒരു അഫ്ഗാൻ-അമേരിക്കൻ വനിത


ഷീബ വിജയൻ

കാലിഫോർണിയയിലെ 14-ാമത് കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ ജയിച്ച് ആയിഷ വഹാബ് യുഎസ് കോൺഗ്രസിലെത്തുന്ന ആദ്യ അഫ്ഗാൻ-അമേരിക്കൻ വനിതയായി മാറിയത് ചരിത്രനേട്ടമായി. ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ മെലിസ ഹെർണാണ്ടസിനെ പരാജയപ്പെടുത്തിയാണ് പ്രോഗ്രസീവ് സ്ഥാനാർത്ഥിയായ ആയിഷ വിജയിച്ചത്.

ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഫോസ്റ്റർ കെയർ സംവിധാനത്തിൽ വളർന്ന തന്റെ ജീവിതയാത്ര അമേരിക്കൻ സ്വപ്നത്തിന്റെ സാക്ഷാത്കാരമാണെന്ന് ആയിഷ പ്രതികരിച്ചു. മുൻപ് 2018ൽ സിറ്റി കൗൺസിലിലേക്കും 2022ൽ കാലിഫോർണിയ സ്റ്റേറ്റ് സെനറ്റിലേക്കും തെരഞ്ഞെടുക്കപ്പെട്ട ആദ്യ അഫ്ഗാൻ-മുസ്ലീം വനിത കൂടിയാണ് ആയിഷ.

article-image

ോ്േോ്േോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed