പേര് മാറ്റമില്ല: കൊച്ചി മെട്രോ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി


ഷീബ വിജയൻ
കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് ಸರ್ಕಾರದ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് സർക്കാരിൽ യാതൊരുവിധ ആലോചനകളും നടന്നിട്ടില്ലെന്നും മാധ്യമ വാർത്തകളിലൂടെയാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കെഎംആർഎൽ പുറത്തിറക്കിയ വാർത്താക്കുറിപ്പ് ഏകപക്ഷീയമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമ പെൻഷനുകൾ കൃത്യമായി മുൻകൂട്ടി വിതരണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസി വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

article-image

asddsaadssaasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed