കടലിൽ വിറപ്പിച്ച് സോമാലിയൻ കൊള്ളക്കാർ: ആറ് ഇന്ത്യക്കാരുമായി ചരക്കുകപ്പൽ റാഞ്ചി


ഷീബ വിജയൻ

ആയുധങ്ങളുമായി പോകുകയായിരുന്ന കാമറൂൺ പതാകയുള്ള 'എം.വി ലുതുഫ്' എന്ന ചരക്കുകപ്പൽ സോമാലിയൻ കടൽക്കൊള്ളക്കാർ റാഞ്ചി. കപ്പലിലുണ്ടായിരുന്ന പത്ത് ജീവനക്കാരിൽ ആറുപേർ ഇന്ത്യക്കാരാണെന്ന് സോമാലിയൻ അധികൃതർ സ്ഥിരീകരിച്ചു. തുർക്കി സൈന്യത്തിനായുള്ള ആയുധങ്ങളുമായി പോയ കപ്പൽ പൻഡ്‌ലാന്റിലെ മരയ്യ തീരത്തുനിന്നാണ് പിടിച്ചെടുത്തത്.

ബന്ദികളാക്കപ്പെട്ടവരിൽ ഇന്ത്യക്കാരെക്കൂടാതെ ഒരു തുർക്കി പൗരനും ഒരു ജോർജിയൻ പൗരനും രണ്ട് സെർബിയൻ സുരക്ഷാ ജീവനക്കാരുമാണുള്ളത്. മൊഗാദിഷുവിലെ തുർക്കി സൈനിക പരിശീലന കേന്ദ്രത്തിലേക്കുള്ള ആയുധങ്ങളും വാർത്താവിനിമയ ഉപകരണങ്ങളുമാണ് കപ്പലിലുണ്ടായിരുന്നത്. നിലവിൽ കപ്പൽ ഗാർമാൽ തീരത്ത് എത്തിച്ചിട്ടുണ്ടെന്നും തുർക്കി സൈനിക ഹെലികോപ്റ്ററുകളും ഡ്രോണുകളും മേഖലയിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും വിവരമുണ്ട്.

article-image

efdsfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed