കടലിൽ കാണാതായ രണ്ടുപേർക്കായി തെരച്ചിൽ ശക്തമാക്കി ബഹ്റൈൻ കോസ്റ്റ് ഗാർഡ്
പ്രദീപ് പുറവങ്കര
മനാമ: അതിർത്തി പ്രദേശത്തിന് സമീപം കടലിൽ കാണാതായ രണ്ടുപേർക്കായി കോസ്റ്റ് ഗാർഡ് തെരച്ചിൽ ഊർജിതമാക്കി. മാരിടൈം ഓപ്പറേഷൻസ് ആൻഡ് റെസ്ക്യൂ സെന്ററിലെ പ്രത്യേക സംഘങ്ങളും പോലീസ് ഏവിയേഷന്റെ ഹെലികോപ്റ്ററുകളും തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്.
കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും തെരച്ചിൽ ദൗത്യം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
asdasd

