പ്രസ് ക്ലബ്ബിൽ 'മോദി ചാലിസ': വിവാദമായതോടെ കൈകഴുകി സംഘാടകർ
ഷീബ വിജയൻ
ഡൽഹിയിലെ പ്രസ് ക്ലബ് ഓഫ് ഇന്ത്യയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ടിന് മുന്നിൽ ആരതി ഉഴിയുകയും 'മോദി ചാലിസ' ചൊല്ലുകയും ചെയ്ത സംഭവം വിവാദമായതോടെ സംഭവത്തിൽ വിശദീകരണവുമായി പ്രസ് ക്ലബ് അധികൃതർ രംഗത്തെത്തി. ചടങ്ങിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സംഘടനയ്‌ക്കെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തങ്ങൾക്ക് പങ്കില്ലെന്ന് വ്യക്തമാക്കിയത്.
വാർത്താസമ്മേളനം നടത്താനായി ഹാൾ വാടകയ്ക്ക എടുത്തവരാണ് പരിപാടി സംഘടിപ്പിച്ചതെന്നും നിബന്ധനകൾ ലംഘിച്ചതായി കണ്ടപ്പോൾ തന്നെ പരിപാടി നിർത്തിവെപ്പിച്ചതായും പ്രസ് ക്ലബ് വ്യക്തമാക്കി. ബിഹാർ സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ വെൽഫെയർ ബോർഡ് വൈസ് പ്രസിഡന്റ് രാജൻ സിംഗിന്റെ നേതൃത്വത്തിലാണ് ചടങ്ങ് നടന്നത്.
edfqwdsdas

