'അന്വേഷണമല്ല, രാഷ്ട്രീയ വേട്ടയാടൽ': ഇഡിക്കെതിരെ ആഞ്ഞടിച്ച് സിപിഎം


ഷീബ വിജയൻ

മാസപ്പടി കേസിൽ വീണ വിജയനെതിരെയുള്ള ഇഡി അന്വേഷണത്തെ ശക്തമായി വിമർശിച്ചുകൊണ്ട് സിപിഎം മുഖപത്രമായ ദേശാഭിമാനി രംഗത്തെത്തി. ഇഡിയുടെ രാഷ്ട്രീയ വേട്ടയാടൽ വിലപ്പോവില്ലെന്നും അന്വേഷണത്തിന്റെ മറവിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു. കേസ് മനപ്പൂർവ്വം നീട്ടിക്കൊണ്ടുപോകുന്നത് ദുരൂഹമാണ്. വ്യക്തികൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പേരിൽ നേതാക്കളെ ലക്ഷ്യമിടുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണ്.

അഴിമതി നടന്നിട്ടുണ്ടെങ്കിൽ തെളിവുകൾ പുറത്തുകൊണ്ടുവരികയാണ് വേണ്ടത്. എന്നാൽ യുഡിഎഫ് നേതാക്കളും മാധ്യമങ്ങളും കൈപ്പറ്റിയ കോടികളെക്കുറിച്ച് അന്വേഷണം നടക്കുന്നില്ലെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു. സിപിഎമ്മിനെ തകർക്കാമെന്ന് കരുതുന്നവർക്ക് ചരിത്രമറിയില്ല. ഡൽഹിയിൽ ജന്തർ മന്തർ സമരത്തിൽ സിപിഎം പങ്കെടുത്തതിന് ശേഷമാണ് ഇഡിയുടെ ഇത്തരം നടപടികൾ ആരംഭിച്ചത്. മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ രാഷ്ട്രീയ എതിരാളികളെ നേരിടാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുകയാണെന്നും ദേശാഭിമാനി ആരോപിക്കുന്നു.

article-image

dfdsfds

You might also like

  • Lulu Exchange
  • Straight Forward

Most Viewed