എംഎൽഎയ്ക്ക് 'അടിയന്തര ശസ്ത്രക്രിയ': വ്യാജ പിരിവ് നടത്തിയ മൂന്നംഗ സംഘം കമ്പി എണ്ണി


ഷീബ വിജയൻ

കാട്ടാക്കട എംഎൽഎ എം.ആർ. ബൈജു ആശുപത്രിയിലാണെന്നും അടിയന്തര ചികിത്സയ്ക്ക് പണം വേണമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കുടയത്തൂർ സ്വദേശി രാജേഷ് (43), മണ്ണാംകോണം സ്വദേശി വിനീത് (38), എറണാകുളം സ്വദേശി സുരേഷ് (41) എന്നിവരാണ് കാട്ടാക്കട പോലീസിന്റെ പിടിയിലായത്. എംഎൽഎയുടെ പേഴ്‌സണൽ സ്റ്റാഫാണെന്ന് പരിചയപ്പെടുത്തിയാണ് ഇവർ തട്ടിപ്പ് നടത്തിയത്.

ഒരു വിദ്യാർത്ഥി അപകടത്തിൽപ്പെട്ടെന്നും അടിയന്തര ശസ്ത്രക്രിയക്കായി എംഎൽഎയുടെ നേതൃത്വത്തിൽ പണപ്പിരിവ് നടത്തുകയാണെന്നും വിശ്വസിപ്പിച്ചാണ് ഇവർ തുക കൈക്കലാക്കിയത്. ഒരു വ്യാപാരിയിൽ നിന്ന് 1,000 രൂപ ഇവർ വാങ്ങിയിരുന്നു. തട്ടിപ്പ് വിവരമറിഞ്ഞ എംഎൽഎ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായതും കോടതി റിമാൻഡ് ചെയ്തതും. തനിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നും ഇത്തരം വ്യാജ സന്ദേശങ്ങളിൽ വീഴരുതെന്നും എംഎൽഎ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

article-image

eqweserwa

You might also like

  • Lulu Exchange
  • Straight Forward

Most Viewed