ലുലു ഹൈപ്പർമാർക്കറ്റിൽ ‘ഓണം വിത്ത് ലുലു 2026’ ആഘോഷങ്ങൾക്ക് ഗംഭീര തുടക്കം


പ്രദീപ് പുറവങ്കര

മനാമ, ബഹ്‌റൈൻ: ബഹ്‌റൈനിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ‘ഓണം വിത്ത് ലുലു 2026’ ആഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമായി. ഓഗസ്റ്റ് 26 വരെ നീണ്ടുനിൽക്കുന്ന ഈ ഉത്സവക്കാഴ്ചകൾ, കേരളീയ തനിമയും രുചികളും ആഘോഷ രാവുകളും ബഹ്‌റൈനിലെ പ്രവാസികൾക്കായി ഒരുക്കുന്നു.

ദാന മാളിലെ ലൂലു ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് രാജീവ് കുമാർ മിശ്ര ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. ഓണാഘോഷങ്ങളുടെ ഭാഗമായി പച്ചക്കറികൾ, ഫ്രഷ് ഫ്രൂട്ട്‌സ്, പൂക്കൾ, ഗ്രോസറി, അപ്പാരൽ, വീട്ടുസാധനങ്ങൾ എന്നിവയ്ക്ക് ആകർഷകമായ ഓഫറുകളാണ് ലൂലു ഒരുക്കിയിരിക്കുന്നത്.

article-image

ഓണാഘോഷങ്ങൾക്ക് ആവശ്യമായ എല്ലാം ഒരൊറ്റ കുടക്കീഴിൽ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഫ്രഷ് ഉൽപ്പന്നങ്ങൾ, പരമ്പരാഗത വസ്ത്രങ്ങൾ, വിഭവസമൃദ്ധമായ വിഭവങ്ങൾ എന്നിവയിലൂടെ ഓരോ കുടുംബത്തിന്റെയും ആഘോഷങ്ങൾ പൂർണ്ണമാക്കാൻ ആഗ്രഹിക്കുന്നുവെന്നും ലൂലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല പറഞ്ഞു. ഇതിലെല്ലാം ഉപരി, ബഹ്‌റൈൻ ജനത ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൂലുവിന്റെ തനിമയാർന്ന ഓണസദ്യ തന്നെയാണ് പ്രധാന ആകർഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ ലൂലുവിന്റെ പ്രശസ്തമായ ഓണസദ്യ 24-ലധികം പരമ്പരാഗത വിഭവങ്ങളോടെ വെറും 2.990 ബി.എച്ച്.ഡി പ്രത്യേക നിരക്കിൽ ലഭ്യമാണ്. കൂടാതെ, പരമ്പരാഗത രുചികൾക്കൊപ്പം വേറിട്ട 'ബക്ലവ പായസം' ഉൾപ്പെടെ 9 തരം പായസങ്ങൾ അണിനിരക്കുന്ന പ്രത്യേക പായസം മേളയും, വിവിധതരം പരമ്പരാഗത അച്ചാറുകളുടെ ശേഖരവുമായി അച്ചാർ മേളയും ലൂലുവിൽ ഒരുക്കിയിട്ടുണ്ട്.

article-image

ഓണം ഫാഷൻ ഓഫറിന്റെ ഭാഗമായി പരമ്പരാഗത വസ്ത്രശേഖരങ്ങൾക്ക് ഓഗസ്റ്റ് 29 വരെ പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്; ഇതിലൂടെ BD 20 രൂപയ്ക്ക് പർച്ചേസ് ചെയ്യുമ്പോൾ BD 15 മാത്രം നൽകിയാൽ മതിയാകും. ഓണത്തിന്റെ തനിമയും രുചികളും ഒരുമയും അനുഭവിച്ചറിയാൻ ബഹ്‌റൈനിലെ മുഴുവൻ സ്വദേശികളെയും പ്രവാസികളെയും ലൂലു ഹൈപ്പർമാർക്കറ്റിലേക്ക് സ്വാഗതം ചെയ്യുന്നതായി മാനേജ്‌മെന്റ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed