ആകാശപ്പോരിൽ ഇന്ത്യൻ കരുത്ത്: യുദ്ധവിമാന എഞ്ചിൻ നിർമ്മിക്കാൻ റിലയൻസും റോൾസ് റോയ്‌സും
ഷീബ വിജയൻ
ഇന്ത്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിനായി (AMCA) തദ്ദേശീയ എൻജിൻ വികസിപ്പിക്കുന്നതിന് റിലയൻസ് ഇൻഡസ്ട്രീസും ബ്രിട്ടീഷ് കമ്പനിയായ റോൾസ് റോയ്‌സും പങ്കാളിത്തം പ്രഖ്യാപിച്ചു. വിമാന എൻജിനുകളുടെ രൂപകല്പന, വികസനം, നിർമ്മാണം, പരിശോധന എന്നിവയ്ക്കായി 'ഏറോസ്‌പേസ് ഗ്യാസ് ടർബൈൻ കോംപ്ലക്‌സ്' ഇന്ത്യയിൽ സ്ഥാപിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഇത് ഔദ്യോഗിക സർക്കാർ കരാറല്ലെങ്കിലും പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാൻ ഈ സഹകരണം സഹായിക്കുമെന്ന് റിലയൻസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയും റോൾസ് റോയ്‌സ് സിഇഒ തുഫാൻ എർജിൻബിൽഗിച്ചും വ്യക്തമാക്കി.
നിലവിൽ കാവേരി എൻജിൻ പ്രോഗ്രാമിന് തേജസ് യുദ്ധവിമാനങ്ങളുടെ മാനദണ്ഡങ്ങൾ കൈവരിക്കാൻ സാധിക്കാത്തതിനാൽ വിദേശ എൻജിനുകളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. എഎംസിഎ മാർക്ക് 1 വിമാനങ്ങളിൽ അമേരിക്കൻ നിർമ്മിത GE F414 എൻജിനുകളാണ് ഉപയോഗിക്കുക. എന്നാൽ കൂടുതൽ ശേഷിയുള്ള മാർക്ക് 2 പതിപ്പിനായി ശക്തമായ എൻജിൻ ആവശ്യമാണ്. 2026 അവസാനത്തോടെ കരാർ ഒപ്പുവെക്കുകയാണെങ്കിൽ 2030ൽ എൻജിൻ പരിശോധനയും 2036ഓടെ വാണിജ്യ നിർമ്മാണവും ആരംഭിക്കാൻ സാധിക്കുമെന്ന് റോൾസ് റോയ്‌സ് അറിയിച്ചു.
dsvdsdsds

