അതിരുകൾ മായ്ച്ച് സാങ്കേതികവിദ്യ: 1600 കി.മീ അകലെയിരുന്ന് റോബോട്ടിക് ശസ്ത്രക്രിയ നടത്തി ഡോക്ടർ


ഷീബ വിജയൻ

രാജ്യത്ത് ആദ്യമായി ഒരു സർക്കാർ സ്ഥാപനത്തിൽ നിന്നുള്ള സർജൻ 1,600 കിലോമീറ്റർ അകലെയിരുന്ന് വിജയകരമായി യൂറോളജി ടെലിസർജറി പൂർത്തിയാക്കി. ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ പ്രൊഫ. (ഡോ.) അനൂപ് കുമാറാണ് ഈ നേട്ടം കൈവരിച്ചത്. 32 കാരിയായ യുവതിക്കാണ് ഈ സങ്കീർണ്ണ റോബോട്ടിക് ശസ്ത്രക്രിയ നടത്തിയത്.

ഗുരുഗ്രാമിലിരുന്ന് പ്രൊഫസർ നിയന്ത്രിച്ച റോബോട്ടിക് സംവിധാനം ഉപയോഗിച്ച് ഹൈദരാബാദിലെ ആശുപത്രിയിലുള്ള രോഗിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഭൗമശാസ്ത്രപരമായ അതിരുകൾ മറികടന്ന് വിദഗ്ദ്ധ ശസ്ത്രക്രിയാ സേവനം കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്ന് ഡോ. അനൂപ് കുമാർ വ്യക്തമാക്കി.

article-image

csdcads

You might also like

  • Lulu Exchange
  • Straight Forward

Most Viewed