ക്ലാസ് മുറിയിലെ ക്രൂരത: ഹോംവർക്ക് ചെയ്യാത്തതിന് ടീച്ചറുടെ മർദ്ദനമേറ്റ ആറുവയസ്സുകാരന് ദാരുണാന്ത്യം
ഷീബ വിജയൻ
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മർദ്ദിച്ചതിനെ തുടർന്ന് ആറുവയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. പ്രണയ് തേജ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. അധ്യാപികയുടെ ക്രൂരമായ മർദ്ദനവും ശകാരവുമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി.
സ്കൂളിലേക്ക് പോകുമ്പോൾ കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. പിന്നീട് സ്കൂൾ അധികൃതരിൽ നിന്നല്ലാതെ മറ്റൊരാളിൽ നിന്നാണ് കുട്ടിക്ക് സുഖമില്ലെന്ന ഫോൺ കോൾ ലഭിക്കുന്നത്. സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അധ്യാപിക കുട്ടിയെ മർദ്ദിക്കുന്നതും ശകാരിക്കുന്നതും കാണാമായിരുന്നു. അധ്യാപിക മുഖത്തടിച്ചതിന് തൊട്ടുപിന്നാലെ കുട്ടി അവരുടെ ദേഹത്തേക്ക് കുഴഞ്ഞുവീഴുകയായിരുന്നു. സംഭവത്തിൽ കുറ്റക്കാരിയായ അധ്യാപികയ്‌ക്കെതിരെ ശക്തമായ നടപടി വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
sasasads

