വന്ദേമാതരം തർക്കം: യഥാർത്ഥ ജനകീയ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മായാവതി
ഷീബ വിജയൻ
ദേശീയ ഗാനമായ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമോ അതോ ആദ്യ രണ്ട് ചരണങ്ങൾ മതിയോ എന്നതിനെച്ചൊല്ലി നടക്കുന്ന രാഷ്ട്രീയ തർക്കങ്ങൾ ശരിയായ പ്രവണതയല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പറഞ്ഞു. ഇത്തരം വൈകാരിക വിഷയങ്ങൾക്ക് പിന്നാലെ പോകാതെ തൊഴിലില്ലായ്മ ഉൾപ്പെടെ ജനങ്ങളെ ബാധിക്കുന്ന യഥാർത്ഥ പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അവർ ആവശ്യപ്പെട്ടു. സ്വന്തം പരാജയങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വിവാദങ്ങൾ സൃഷ്ടിക്കുന്നത്.
രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മയും ആശങ്കകളും പരിഹരിക്കുന്നതിനായിരിക്കണം മുൻഗണന നൽകേണ്ടത്. കൂടാതെ പ്രളയം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളെ സഹായിക്കാനും നടപടിയുണ്ടാകണം. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന കോൺഗ്രസ് തീരുമാനത്തിനെതിരെ ബിജെപി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് മായാവതിയുടെ ഈ പ്രതികരണം.
adfsffdsfd

