കെ.പി.എഫ് ജനറൽ സെക്രട്ടറി ഷിബു എബ്രഹാമിന് യാത്രയയപ്പ് നൽകി


30 വർഷത്തെ ബഹ്‌റൈൻ പ്രവാസ ജീവിതത്തിനു ശേഷം ജന്മ നാട്ടിലേക്ക് മടങ്ങുന്ന കോട്ടയം പ്രവാസി ഫോറം (കെ.പി.എഫ്)ജനറൽ സെക്രട്ടറി ഷിബു എബ്രഹാമിന് യാത്രയയപ്പ് നൽകി. കെ.സി.എ ഹാളിൽ നടന്ന കെ.പി.എഫ് വാർഷിക ജനറൽബോഡി യോഗത്തിൽ പ്രസിഡന്‍റ്. ബോബി പാറയിൽ അധ്യക്ഷത വഹിച്ചു. ഷിബു എബ്രഹാം വർഷങ്ങളായി ജീവകാരുണ്യ, സാമൂഹിക മേഖലകളിൽ സമൂഹത്തിനു നൽകിയ സേവനങ്ങൾക്ക് അംഗങ്ങൾ നന്ദി രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി എന്ന നിലയിൽ കെ.പി.എഫിന് നൽകിയ സംഭാവനകളെ ഓർമിക്കുകയും അദ്ദേഹത്തിന്റെ ഭാവിജീവിതത്തിനു ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു. 

മറുപടി പ്രസംഗത്തിൽ ഷിബു എബ്രഹാം കെ.പി.എഫ് അംഗങ്ങളുടെ ഒത്തൊരുമയോടെയുള്ള പ്രവർത്തങ്ങൾക്ക് പ്രത്യേകം നന്ദി പറഞ്ഞു. സിജു പുന്നവേലി, സജീവ് ചാക്കോ, സാബു പാലാ, റോജൻ, ജയിംസ് ഔസേഫ്, ജോൺസൺ, ജോയൽ ജോൺ, ബിനു നടുക്കെൽ, സോജി മാത്യു, മോബി കുര്യാക്കോസ്, ഫിലിപ്പ് കറുകച്ചാൽ, സിബി ചമ്പന്നൂർ, അജീഷ് തോമസ്, ഷിനോയ് പുളിക്കൽ എന്നിവർ ആശംസകൾ നേർന്നു. ഷിബു എബ്രഹാം സ്വാഗതവും നൈസാം പി.എ നന്ദിയും പറഞ്ഞു.

article-image

േ്ി്േി

You might also like

Most Viewed