സ്‌ക്രാപ്‌യാർഡിൽ തീപിടിത്തം; 16 പേരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു
സ്‌ക്രാപ്‌യാർഡിൽ തീപിടിത്തമുണ്ടായതിനെത്തുടർന്ന് 16 പേരെ സിവിൽ ഡിഫൻസ് ഒഴിപ്പിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല. ശനിയാഴ്ച പുലർച്ചയാണ് സതേൺ ഗവർണറേറ്റിലെ ഒരു സ്‌ക്രാപ്‌യാർഡിൽ തീപിടിത്തമുണ്ടായത്.
സിവിൽ ഡിഫൻസ് അഗ്നിരക്ഷാ സേനാംഗങ്ങൾ സംഭവസ്ഥലത്തെത്തി മിനിറ്റുകൾക്കകം തീയണച്ചു. വീണ്ടും തീപിടിത്തമുണ്ടാകാതിരിക്കാൻ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്ത് വെള്ളം പമ്പ് ചെയ്തു.
rdfhd