സിത്രയിലെ ടാങ്കിൽനിന്ന് നാഫ്ത പൂർണമായും മാറ്റിയതായി ബാപ്കോ


ചോർച്ചയുണ്ടായ സിത്രയിലെ ടാങ്കിൽനിന്ന് നാഫ്ത പൂർണമായും മാറ്റിയതായി ബാപ്കോ അറിയിച്ചു. ഇതോടെ ചോർച്ച മൂലമുള്ള പ്രതിസന്ധി ഒഴിവായി. കമ്പനിയിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിപ്പിച്ചതായും ബാപ്‌കോ അറിയിച്ചു. ടാങ്കിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുകയാണ്. എല്ലാ നടപടിക്രമങ്ങളും  അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായാണ് നടക്കുന്നതെന്നും കമ്പനി കൂട്ടിച്ചേർത്തു. സിത്രയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ ക്ലാസുകൾ തുടങ്ങും  വാതകച്ചോർച്ചയെത്തുടർന്ന് പഠനം ഓൺലൈനിലാക്കിയിരുന്നു. വാതകച്ചോർച്ചയെത്തുടർന്ന് പഠനം ഓൺലൈനിലാക്കിയ സിത്രയിലെയും പരിസരപ്രദേശങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഞായറാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 

15 പൊതു വിദ്യാലയങ്ങൾ, രണ്ട് സ്വകാര്യ സ്‌കൂളുകൾ, ഒരു സർവകലാശാല, 12 കിന്‍റർഗാർട്ടനുകൾ അടക്കം 30 ഇടങ്ങളിലെ ക്ലാസുകൾ മന്ത്രാലയം റിമോട്ട് ലേണിങ്ങിലേക്ക് മാറ്റിയിരുന്നു. കനത്ത മഴയിൽ ബാപ്കോയുടെ നാഫ്ത ടാങ്കിന് ചോർച്ചയുണ്ടായതിനെ തുടർന്നാണ് മുൻകരുതൽ നടപടിയായി ക്ലാസുകൾ ഓൺലൈനിലാക്കിയത്.

article-image

sdfsdf

You might also like

Most Viewed