ഓവർസീസ് കൾച്ചറൽ കോൺഗ്രസിന്റെ ഇഫ്താർ വിരുന്ന് മാർച്ച് 15ന്

കഴിഞ്ഞ നിരവധി വർഷങ്ങളായി ബഹ്‌റൈനിലെ പൊതു സമൂഹത്തെ പങ്കെടുപ്പിച്ചു കൊണ്ട് വിപുലമായ ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്ന ഓവർസീസ് കൾച്ചറൽ കോൺഗ്രസിന്റെ ഈ വർഷത്തെ ഇഫ്താർ വിരുന്ന് മാർച്ച് 15ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാട്ടിൽ നിന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കാനെത്തുമെന്നും, ഇഫ്താർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി 251 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തുവെന്നും വാർത്താകുറിപ്പിലൂടെ അറിയിച്ചു.
ഇബ്രാഹിം അദ്ഹം (ജനറൽ കൺവീനർ), സൈദ് എം എസ് (പ്രോഗ്രം കമ്മറ്റി കൺവീനർ), ജീസൺ ജോർജ് (ഫിനാൻസ് കമ്മറ്റി കൺവീനർ) ആയുള്ള കമ്മിറ്റിയാണ് ഇതിന് നേതൃത്വം നൽകുന്നത്. ഇതുമായി ബന്ധപ്പെട്ട് നടന്ന സ്വാഗതസംഘ യോഗത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യോഗം ഉത്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ദേശീയ വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ ആശംസകൾ നേർന്നു.
sdfdfs