ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു


ബഹ്റൈൻ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ജനറൽ കൗൺസിലിൽ 2024−2025 കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ.എം.സി.സി ആസ്ഥാന മന്ദിരത്തിൽ നടന്ന ജനറൽ കൗൺസിലിൽ ജില്ല പ്രസിഡന്റ് കലീൽ ആലംപാടി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കെ.എം.സി.സി സംസ്ഥാന അധ്യക്ഷൻ ഹബീബ് റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി അലി കൊയിലാണ്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ, വൈസ് പ്രസിഡന്റ് ഷാഫി പാറക്കട്ട, ജില്ല ഭാരവാഹികളായ അഷ്‌റഫ്‌ കണ്ടികെ, മനാഫ് പാറകട്ട എന്നിവർ സംസാരിച്ചു.ജില്ല ജനറൽ സെക്രട്ടറി ഹുസൈൻ മാണിക്കോത്ത് വാർഷിക റിപ്പോർട്ടും വൈസ് പ്രസിഡന്റ് ദാവൂദ് അബ്ദുല്ല വരവുചെലവ് കണക്കുകളും അവതരിപ്പിച്ചു.

സദസ്സിന്റെ ആവശ്യപ്രകാരം തയാറാക്കി പ്രഖ്യാപിച്ച പാനലിനെ എതിരഭിപ്രായമില്ലാതെ പാസാക്കി. ഹുസൈൻ മണിക്കോത്ത് സ്വാഗതവും റിയാസ് പട്ട്ള നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: അഷ്റഫ് മഞ്ചേശ്വരം (പ്രസിഡണ്ട്), റിയാസ് പട്ള (ജനറൽ സെക്രട്ടറി), അച്ചു പൊവ്വൽ (ട്രഷറർ), സത്താർ ഉപ്പള  (ഓർഗനൈസിങ്ങ് സെക്രട്ടറി), അബ്ദുല്ല പുത്തൂർ, ഖാദർ പൊവ്വൽ, സലീം കാഞ്ഞങ്ങാട്, മഹറൂഫ് തൃക്കരിപ്പൂർ,  മുസ്തഫ സുങ്കതകട്ട  (വൈസ് പ്രസിഡണ്ട്), ഇബ്രാഹിം ചാല, റിയാസ് ഇക്ബാൽ നഗർ, ഖലീൽ  ചെമ്മനാട്, ഇസ്ഹാഖ് പുളിക്കൂർ, ഫാഹിസ് തളങ്കര  (ജോയിന്റ് സെക്രട്ടറിമാർ)

You might also like

Most Viewed