വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ 'വെനീസ് ഫെസ്റ്റ്' വർണ്ണാഭമായി


പ്രദീപ് പുറവങ്കര/മനാമ

വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ വാർഷിക കുടുംബസംഗമം ‘വെനീസ് ഫെസ്റ്റ് സീസൺ 2’ സൽമാനിയ കലവറ റെസ്റ്റോറന്റിൽ വെച്ച് വർണ്ണാഭമായി ആഘോഷിച്ചു. സാംസ്കാരിക-കലാ പരിപാടികളാൽ സമ്പന്നമായ ചടങ്ങിൽ അംഗങ്ങളും കുടുംബാംഗങ്ങളും സജീവമായി പങ്കെടുത്തു.

ഏരിയ പ്രസിഡന്റ് റജി രാഘവന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം അജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ക്ലബ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മനോജ് കുമാർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ ഡോ. അതുല്യ ഉണ്ണികൃഷ്ണൻ, സാമൂഹിക പ്രവർത്തകനും മുതിർന്ന അംഗവുമായ സുരേഷ് പുത്തൻവിളയിൽ എന്നിവരെ ആദരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സിബിൻ സലിം, ധനേഷ് മുരളി, കെ.കെ. ബിജു, ജഗദീഷ് ശിവൻ എന്നിവർ ആശംസകൾ നേർന്നു.

‘ആരവം’ ടീമിന്റെ നാടൻ പാട്ടുകളും വിവിധ കലാപ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടി. ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷാജി സെബാസ്റ്റ്യൻ, ബിനു ദിവാകരൻ, നിബു വർഗീസ്, ദിലീപ്കുമാർ, വിഷ്ണു, സെൻട്രൽ കമ്മിറ്റി അംഗം അജിത് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദീപക് പ്രഭാകർ സ്വാഗതവും അനൂപ് ശ്രീരാഗ് നന്ദിയും പറഞ്ഞു.

article-image

xddssdza

You might also like

  • Straight Forward

Most Viewed